കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു

141

കണ്ണൂര്‍: ആലക്കോട് കാര്‍ത്തികപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. ഇന്ന് കാലത്ത് ഒന്‍പതു മണിയോടെ മണക്കടവ് മാപൊയില്‍ റോഡ് ചെമ്മന്നുകുന്നാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ബാബു (45) കുഴിമാറ്റത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
നിര്‍മാണ ത്തൊഴിലാളിയായ ബാബു ജോലിക്കുപോകുമ്പോഴാണ് അപകടം. വന്‍ സ്ഫോടനത്തോടുകൂടി ബാബു സഞ്ചരിച്ച മാരുതി കാറില്‍നിന്ന് തെറിച്ചു വീഴുകയായിരുന്നു. പൊള്ളലേറ്റ ബാബുവിനെ സമീപവാസികളാണ് പരിയായിരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ആലക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.