നര്‍സിങ് യാദവിനെതിരെ രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി

243

റിയോ ഡി ജനീറോ∙ ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യക്കു തിരിച്ചടി. നര്‍സിങിനെ കുറ്റവിമുക്തനാക്കിയ നാഡ വിധിക്കെതിരെ ലോക ഉത്തേജകവിരുദ്ധസമിതി രാജ്യാന്തര കായിക കോടതിയില്‍ അപ്പീല്‍ നല്‍കി. നര്‍സിങ്ങിനു വാഡ നോട്ടിസയച്ചു. ലോക ഉത്തേജകവിരുദ്ധസമിതിയുടെ അപ്പീല്‍ മറ്റന്നാള്‍ പരിഗണിക്കും. 74 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിൽ ഇന്ത്യയുടെ ഏക പ്രതിനിധിയാണ് നർസിങ് യാദവ്.

വ്യാഴാഴ്ച ഹാജരാകണമെന്നാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നാഡയുടെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്നാണ് വാഡ വ്യക്തമാക്കിയിരിക്കുന്നത്. ഗൂഢാലോചന നടന്നെന്നു വിലയിരുത്തിയാണ് നാഡ നർസിങ്ങിനെ കുറ്റവിമുക്തനാക്കിയത്. ജൂലൈ അഞ്ചിനു നര്‍സിങ്ങില്‍ നിന്നും ശേഖരിച്ചിരുന്ന സാമ്പിളുകളില്‍ നിരോധിത മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. താന്‍ അറിഞ്ഞുകൊണ്ടല്ല ഉത്തേജകമരുന്നു ശരീരത്തിലെത്തിയതെന്ന് നര്‍സിങ് വാദിച്ചിരുന്നു. വിഷയത്തില്‍ ഗുസ്തി അസോസിയേഷന്റെ പിന്തുണയും നര്‍സിങ്ങിനുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY