ബോയിങ്ങ് 777 എക്‌സിന് കരുത്തേകാന്‍ ജിഇ9എക്‌സ് എന്‍ജിന്‍

385

അമേരിക്കന്‍ വിമാനകമ്പനിയായ ബോയിങ്ങിന്റ 777 എക്‌സിന് കരുത്തേകുന്നത് ജിഇ9എക്‌സ് എന്ന ലോകത്തിലെ ഏറ്റവും വലിയ എന്‍ജിന്‍. ജനറല്‍ ഇലക്ട്രിക് ഏവിയേഷനാണ് ജിഇ9എക്‌സ് നിര്‍മ്മിക്കുന്നത്. 3.4 മീറ്റര്‍ വ്യാസമുള്ള കൂറ്റന്‍ ഫാനാണ് എന്‍ജിനില്‍. 16 ലീഫുകളുള്ള ഈ ഫാനിന്റെ ഓരോ ലീഫിനും 11 അടി നീളമുണ്ട്. 2,400 ഡിഗ്രി താപനിലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ 100,000 പൗണ്ട് ത്രസ്റ്റ് ഉല്‍പാദിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ എന്‍ജിന്‍ എന്ന ഖ്യാതി ജിഇ9എക്‌സ് നേടിയത് റോള്‍സ് റോയ്‌സിന്റെ ട്രെന്റ് എക്‌സ്ഡബ്ല്യൂബി97 ഷാഫ്റ്റ് ടര്‍ബോഫാന്‍ ജെറ്റ് എന്‍ജിനെ മറികടന്നാണ്.

NO COMMENTS