ലോക ക്ഷയരോഗ ദിനാചരണം : ജില്ലാതല ഉദ്ഘാടനം നടത്തി

32

ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.ടി.മനോജ് നിര്‍വ്വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം.കെ.കെ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ഗവ. ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.കെ.വിജയകുമാര്‍, മധൂര്‍ ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശ മേരി.സി.എസ്, എ.ആര്‍.ടി നോഡല്‍ ഓഫീസര്‍ ഡോ.കൃഷ്ണ നായ്ക്ക്, ജില്ലാ ഐ.എം.എ പ്രസിഡണ്ട് ഡോ.നാരായണ നായ്ക്ക്, ജില്ലാ ടി.ബി ഓഫീസ് കണ്‍സള്‍ട്ടന്റ് ഡോ.നാരായണ പ്രദീപ.പി എന്നിവര്‍ സംസാരിച്ചു. ജില്ലാ ടി.ബി ഓഫീസര്‍, ഡോ.ആമിന.ടി.പി സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ ഇആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ടി.ബി സെന്റര്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ ബോധവല്‍ക്ക രണ വീഡിയോ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍ പ്രകാശനം ചെയ്തു. ബോധവല്‍ക്കണ സെമിനാറില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ആമിന.ടി.പി ക്ലാസ്സെടുത്തു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ക്ഷയരോഗ നിര്‍മ്മാര്‍ ജ്ജനത്തെക്കുറിച്ച് സംസ്ഥാനതലത്തില്‍ മികച്ച പ്രബന്ധമവതരിപ്പിച്ച ജില്ലാ ടി.ബി സെന്റര്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.നാരായണ പ്രദീപ.പി, അക്ഷയ കേരളം പദ്ധതിയുടെ ഭാഗമായി എം.ഡി.ആര്‍ ടി.ബി രോഗിയെ കണ്ടെത്തുന്നതിനായി പ്രയത്‌നിച്ച ഉദുമ പ്രാഥമിക ആരോഗ്യ കേന്ദ്രം ആശ പ്രവര്‍ത്തക ബിന്ദു.ആര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രി പരിസരത്ത് പൊതുജനങ്ങള്‍ക്കായുള്ള ലംഗ് ഹെല്‍ത്ത് കോമ്പറ്റീഷന്‍, കാസര്‍കോട് ് ബസ്റ്റാന്‍ഡ് പരിസരത്ത് മാസ്‌ക് സെല്‍ഫീ ക്യാമ്പയിന്‍ എന്നിവയും സംഘടിപ്പിച്ചു. ക്ഷയരോഗ ബോധവല്‍ക്കരണ ത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി മുതല്‍ തൃക്കരിപ്പൂര്‍ വരെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

NO COMMENTS