ഡിയോങ്ങിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും – ലാലിഗ കിരീട പോരാട്ടത്തില്‍ ബാഴ്സലോണക്ക് തിരിച്ചടി

125

ലാലിഗ കിരീട പോരാട്ടത്തില്‍ ബാഴ്സലോണക്ക് ഒരു വലിയ തിരിച്ചടി തന്നെ നേരിട്ടിരിക്കുകയാണ്. അവരുടെ മധ്യനിര താരമായ ഡിയോങ്ങിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വലതു കാലിനേറ്റ പരിക്കാണ് ഡിയോങ്ങിന് വിനയായിരിക്കുന്നത്. സെവിയ്യക്ക് എതിരായ മത്സരത്തില്‍ ഡൊയോങ്ങ് കളിച്ചിരുന്നില്ല. ആ മത്സരം ജയിക്കാനും ബാഴ്സലോണക്ക് ആയിരുന്നില്ല.

ഇനി ലാലിഗയിലെ നിര്‍ണായക സമയം തന്നെ ഡിയീങ്ങിന് നഷ്ടപ്പെടും. ലാലിഗയില്‍ റയല്‍ മാഡ്രിഡുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ബാഴ്സലോണ ഉള്ളത്. ഈ സീസണ്‍ ഡിയോങ്ങ് ആകെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ ബാഴ്സലോണക്ക് ഒപ്പം ഇല്ലാതിരുന്നിട്ടുള്ളൂ. 38 മത്സരങ്ങള്‍ താരം ഈ സീസണ്‍ ബാഴ്സലോണക്കായി കളിച്ചിരുന്നു.

NO COMMENTS