ലോക ഹൃദയദിനം: സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്

8

തിരുവനന്തപുരം : ലോക ഹൃദയദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 29നു തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംപ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും ചേർന്നാണു പരിപാടി സംഘടിപ്പിക്കുന്നത്.