ഇന്ന് ലോക – ഹീമോഫീലിയ – ദിനം

855

വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ യുടെ സ്ഥാപകനായ ഫ്രാങ്ക്ഷാ ബെല്ലിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിൻറെ ജന്മദിനമായ ഏപ്രിൽ 17ന് ഹീമോഫീലിയ ദിനമായി ആചരിക്കുന്നത്. 1989 ലാണ് ആദ്യമായി ലോക ഹീമോഫീലിയ ദിനം ആചരിച്ചത്.ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, മെച്ചപ്പെട്ട ചികിത്സ എത്തിക്കുക എന്നിവയാണ് ഓരോ ഹീമോഫീലിയ ദിനവും ലക്ഷ്യമിടുന്നത്.

പതിനായിരത്തിൽ ഒരാളിൽ ആണ് ഈ രോഗം കാണപ്പെടുന്നതെങ്കിലും ഇത്തരക്കാർക്ക് ചികിത്സ ലഭിക്കാറില്ല എന്നതാണ് സത്യം. രക്തസംബന്ധിയായ രോഗങ്ങളിലൊന്നാണ് ഹീമോഫീലിയ. ഇത്തരക്കാരിൽ മുറിവുണ്ടായാൽ സാധാരണയിൽ കവിഞ്ഞ രക്തസ്രാവം ഉണ്ടാകും. ചിലപ്പോൾ സന്ധികൾ, പേശികൾ,മറ്റു ശരീരഭാഗങ്ങളിൽ നിന്നൊക്കെ അപ്രതീക്ഷിതമായി രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്.

ഈ രോഗം ഒരു ജനിതക വൈകല്യമാണ്. അമ്മയുടെ എക്സ് ക്രോമോസോമിലെ ജീൻ വികലമായാൽ ആൺകുട്ടികളിൽ ഈ അസുഖം വരാം. ഇതിനെ മറയ്ക്കാനുള്ള – പകരം ജീൻ – എക്സ് ക്രോമോസോമിലെയുള്ളൂ “വൈ”യിൽ ഇല്ല.

ഹീമോഫീലിയയെ ക്രിസ്മസ് രോഗം എന്നും അറിയപ്പെടുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ എട്ടിന്റെയോ,ഒൻപത്തിന്റെയോ അഭാവം മൂലം ഉണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ അഥവാ രക്തം കട്ടപിടിക്കായ്മ. ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നതുകൊണ്ട് ഇത് രാജകീയരോഗം എന്നും അറിയപ്പെടുന്നു കൂടാതെ ക്രിസ്മസ് രോഗം എന്നറിയപ്പെടുന്നത് ഹീമോഫീലിയ ആണ്. ഗ്രീക്ക് ഭാഷയിൽ രക്തം എന്നറിയപ്പെടുന്ന ഹൈമ, സ്നേഹം എന്നർത്ഥമുള്ള ഫീലാ എന്നീ പദങ്ങളിൽ നിന്നാണ് ഹീമോഫീലിയ എന്ന വാക്ക് ഉണ്ടായത്.

ഈ രോഗം കൂടുതലായി പ്രകടമാകുന്നത് ആൺകുട്ടികളിലാണ്. മുള്ള് വ്യക്തികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ രക്തം കട്ടപിടിക്കാൻ താമസമുള്ളതിനാൽ ഇവിടങ്ങളിൽ ശരീരഭാഗം മുഴച്ചു വരിക, ശരീരത്തിൽ രക്തസ്രാവം ഉണ്ടായാൽ നിലക്കാത്ത അവസ്ഥ തുടങ്ങിയവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ.

പ്രധാനമായും രണ്ടുതരത്തിലാണ് ഹീമോഫീലിയ കാണപ്പെടുന്നത് ;

1. ഹീമോഫീലിയ എ
2. ഹീമോഫീലിയ ബി

ഹീമോഫീലിയ എ – ഇത്തരം രോഗം ഉണ്ടാകാനുള്ള കാരണം ഫാക്ടർ എട്ടിൻറെ അഭാവമാണ്. ഇത്തരക്കാരിൽ ആണ് കൂടുതലായി രക്തസ്രാവമുണ്ടാകുന്നത്.
ഹീമോഫീലിയ ബി- ഇത്തരം രോഗികൾ പൊതുവെ കുറവാണ്. ഈ രോഗം ഉണ്ടാകുന്നതിനുള്ള കാരണം ഫാക്ടർ ഒൻപതിന്റെ അഭാവമാണ്. മുറിവ് മറ്റോ ഉണ്ടായാൽ സാധാരണയിൽ കവിഞ്ഞ രക്തസ്രാവം ഉണ്ടാകും.

ഹീമോഫീലിയയുടെ പ്രശ്‌നം അഭിമുഖീകരിക്കുന്ന ഒരാള്‍ക്ക് ചെറിയ അപകടങ്ങളെ പോലും തരണം ചെയ്യാന്‍ വളരെ പ്രയാസപ്പെടേണ്ടിവരും. ഇത് സംഭവിക്കുന്നത് ശരിക്കും ആശുപത്രികളില്‍ സംവിധാനങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ആശുപത്രിയിലെത്താനുണ്ടാകുന്ന കാലതാമസം കൂടുതല്‍ പ്രശ്‌നമാകുന്നു എന്നതിനാലാണത്. താമസിക്കുന്ന ഓരോ നിമിഷവും രക്തം പൊയ്‌ക്കൊണ്ടേയിരിക്കും.എന്നാല്‍ എല്ലാവരും ഹീമോഫീലിയ എന്ന അവസ്ഥയേപ്പറ്റി മനസിലാക്കുകയും രക്തമൊഴുക്ക് തടയാനായി കൂടുതല്‍ കാര്യക്ഷമമായ രീതികള്‍ അനുവര്‍ത്തിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അത് മുറിവേറ്റവര്‍ക്ക് ആശ്വാസമായിരിക്കും.

തീര്‍ച്ചയായും വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെതന്നെ രക്തം ഒഴുകുന്നത് നിര്‍ത്താനും ഇതിലൂടെ ഏറ്റവും പ്രാഥമിക ശുശ്രൂഷ ചെയ്യാനും സാധിക്കും. ഒരു പക്ഷേ താഴെപ്പറയുന്ന കാര്യങ്ങള്‍ പലപ്പോഴായി നാം മനസിലാക്കിയിട്ടുണ്ടെങ്കില്‍ ക്രമമായി ഓര്‍ത്തുവയ്ക്കുകയുമാവാം

ഐസ് ഒരു മാന്ത്രികന്‍ഐസ് ഏറ്റവുമധികം ലഭ്യമായ വസ്തുക്കളിലൊന്നാണ്. മുറിവേറ്റഭാഗത്ത് ഐസ് വച്ചുകൊടുത്താല്‍ രക്തമൊഴുക്ക് പൊടുന്നനെ കുറയും. രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിനാലാണത്. മാത്രമല്ല വേദനയ്ക്ക് ശമനമുണ്ടാവുകയും ചെയ്യും.മര്‍ദ്ദം പ്രയോഗിക്കുകചെറിയ മുറിവുകളാണെങ്കില്‍ അവിടെ അമര്‍ത്തുന്നത് രക്തമൊഴുക്കിനെ തടയും. പ്രത്യേകിച്ചും മുറിവിന്റെ ഭാഗത്ത് രക്തം ഒഴുകാതിരുന്നാല്‍ അവിടെ രക്തം കട്ടപിടിക്കാനുള്ള പ്രേരണയുണ്ടാവുകയും പതിയെ അവിടത്തെ മുറിവിലെ രക്തം ഉറയ്ക്കുകയും ചെയ്യും.
മുറിഞ്ഞ ഭാഗം ഉയര്‍ത്തി വയ്ക്കുക.

കാലോ കയ്യോ മുറിഞ്ഞാല്‍ അവിടം ഉയര്‍ത്താന്‍ പറ്റുമെങ്കില്‍ ഉയര്‍ത്തിവയ്ക്കുക. കാലാണ് മുറിഞ്ഞതെങ്കില്‍ കിടന്നുകൊണ്ട്, കാല്‍ ഉയര്‍ത്തി ഭിത്തിയിലോ ചാരിവയ്ക്കാന്‍ പറ്റുന്ന ഭാഗത്തോ വയ്ക്കുക. കയ്യിലാണെങ്കിലും ഇതേ രീതി അനുവര്‍ത്തിക്കുക.ഒരല്‍പം ആയുര്‍വേദംആയുര്‍വേദത്തില്‍ രക്തമൊഴുക്ക് തടയാന്‍ പല വഴികളും പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ഏറ്റവും എളുപ്പമുള്ള വഴിയാണ് കറ്റാര്‍ വാഴയും മഞ്ഞള്‍ പൊടിയും ചേര്‍ത്തുള്ള പ്രയോഗം. രണ്ടുനുള്ള് കറ്റാര്‍വാഴയുടെ പൊടിയും ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് മുറിവില്‍ പുരട്ടിയാല്‍ രക്തമൊഴുക്ക് പെട്ടന്ന് തടയാനാകുമെന്ന് ആയുര്‍വേദം പറയുന്നു.

കറ്റാര്‍വാഴ അതിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ കൊണ്ട് ഓരോ വീടുകളിലും അത്യാവശ്യം വച്ചുപിടിപ്പിക്കേണ്ട ചെടികളിലൊന്നാണ്.ഇത്തരത്തിലുള്ള പ്രാഥമിക ശുശ്രൂഷകൾ നൽകിയാൽ ഹീമോഫീലിയ പോലുള്ള മാരക രോഗങ്ങളിൽ നിന്നും നമ്മുടെ സമൂഹത്തെ ഏറെക്കുറെ എങ്കിലും നമുക്ക് കാത്തു പരിപാലിക്കാൻ സാധിക്കും.വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയയുടെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും ഏപ്രിൽ 17ന് ലോക ഹീമോഫീലിയ ദിനം ആയി ആചരിക്കുന്നത്.

സനുജ സതീഷ്

NO COMMENTS