ലോകകപ്പ് താരം ബ്ലെയ്‌സ് മറ്റിയുഡിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

0
129

ടൂറിന്‍: ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ മറ്റൊരു യുവെന്റസ് താരം ബ്ലെയ്‌സ് മറ്റിയുഡിക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. റുഗാനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ടീം അംഗങ്ങളെല്ലാം സ്വയം നീരീക്ഷണത്തിലിരിക്കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ ഫലങ്ങള്‍ ലഭിച്ചപ്പോഴാണ് മറ്റിയുഡി കൊറോണ പോസിറ്റീവാണെന്ന് വ്യക്തമായതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

2018-ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീം അംഗമായ ബ്ലെയ്‌സ് മറ്റിയുഡി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ കളിക്കുന്ന യുവെന്റസ് ടീമിന്റെ ആദ്യ ഇലവനിലെ സ്ഥിരം സാന്നിധ്യമാണ്. ഐസൊലേഷനിലുള്ള താരം സുഖമായിരിക്കുന്നുവെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ വ്യക്തമാക്കി.