ഉദ്ഘാടനത്തിനൊരുങ്ങി വനിതാ ഹോസ്റ്റല്‍

151

കാസര്‍കോട് വികസനപാക്കേജില്‍ നിര്‍മ്മിക്കുന്ന വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. അഞ്ച് കോടി രൂപാ ചിലവില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ 120 പേര്‍ക്ക് താമസിക്കാം. 24 മണിക്കൂറുമുളള സെക്യൂരിറ്റി, സി സി ടി വി സൗകര്യം, വിശാലമായ ലൈബ്രറി, പഠനമുറി, പ്രത്യേകം യോഗ പരിശീലന സൗകര്യം, എല്‍.ഇ.ഡി പ്രൊജക്ടര്‍ അടക്കമുളള കോണ്‍ഫറന്‍സ് ഹാള്‍, ഡൈനിംഗ് ഹാള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയാണ് ഹോസറ്റല്‍ നിര്‍മ്മിച്ചത്.

മിനി പാര്‍ക്ക്, പൂന്തോട്ടം, ഗ്രിഡ് അധിഷ്ഠിത സോളാര്‍ പാനലുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഹോസറ്റലിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട് . ഇരട്ട കെട്ടിട (ട്വിന്‍ ബില്‍ഡിംഗ്) മാതൃകയില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ കുടുംബശ്രീയുടെ പ്രത്യേക പരിശീലനം ലഭിച്ചതും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതുമായ കാന്റീനും ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ അധ്യക്ഷനും ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കണ്‍വീനരുമായ കമ്മിറ്റിക്കാണ് ഹോസ്റ്റലിന്റെ പ്രവര്‍ത്തന മേല്‍നോട്ടം.

വനിതാ ഹോസ്റ്റലില്‍ താമസിക്കാന്‍ അപേക്ഷിക്കാം

രണ്ടു പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും മൂന്ന് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന മുറികളും അടക്കം 120 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന രീതിയിലാണ് ഹോസ്റ്റല്‍ ഒരുക്കിയിട്ടുള്ളത്. ഹോസ്റ്റലില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും താമസ സൗകര്യത്തിനായി അപേക്ഷ നല്‍കാം. അപേക്ഷാ ഫോം കളക്ടറേറ്റ് എം സെക്ഷനില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256266,9446494919

ഉദ്യോഗസ്ഥരായായ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുക ലക്ഷ്യം -കളക്ടര്‍

ഉദ്യോഗസ്ഥരായായ സ്ത്രികള്‍ക്കും, വിദ്യാര്‍ത്ഥിനികള്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വവും ആരോഗ്യപരമായ താമസ സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.ഡി.പി വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റല്‍ നിര്‍മ്മിച്ചിട്ടുളളതെന്നും സ്ത്രീകള്‍ക്കുളള ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനുളള സൗകര്യങ്ങളും ഹോസ്റ്റലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കള്ക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു.

NO COMMENTS