ഭ്രഷ്ട് കൽപിച്ച പെൺരക്തത്തിൻെറ കഥ ; വിഡിയോ കാണാം

297

https://youtu.be/8Q1GVOYIcKc
ആർത്തവം അശുദ്ധവും രഹസ്യമാക്കപ്പെടേണ്ടതും ആവുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യവും രഹസ്യാത്മക സ്വഭാവം നിലനിർത്തിയേ പറ്റൂ. സാനിറ്ററി നാപ്കിൻെറ പരസ്യങ്ങളിൽ പോലും രക്തത്തിൻെറ കടുംചുവപ്പിനു പകരം അവർ കൃത്രിമമായി നിർമ്മിച്ച നീലനിറമാണ് ഉപയോഗിക്കുന്നത്. എന്നാൽ സമൂഹം ഭ്രഷ്ട് കൽപിച്ച പെൺരക്തത്തിനു പകരം വയ്ക്കാൻ ഒരു കൃത്രിമ നിറത്തിനുമാകില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ബോഡിഫോമിൻെറ പരസ്യചിത്രമെത്തിയിരിക്കുന്നത്.

അരമിനിറ്റ് ദൈർഘ്യമുള്ള ഈ പരസ്യചിത്രം അവർ തയാറാക്കിയത് പെണ്ണുടലുകളുടെ ചുടുരക്തം കൊണ്ടാണ്. ആർത്തവുമായി ബന്ധപ്പെട്ട എല്ലാ ഭ്രഷ്ടുകളെയും തകർക്കാൻ പോന്ന ഊർജം ഈ പരസ്യചിത്രത്തിനുണ്ട്. വിജയത്തിനു വേണ്ടി രക്തംചിന്തുന്ന പെൺശരീരങ്ങളെ ചിത്രീകരിച്ചുകൊണ്ട് സമൂഹത്തിന് വളരെ പൊസിറ്റീവായ ഒരു സന്ദേശമാണ് ഇത് നൽകുന്നത്.
നൃത്തം, സ്പോർട്സ് തുടങ്ങിയ വിവിധ മേഖലകളിൽ വ്യാപൃതരാവുമ്പോൾ പലപ്പോഴും സ്ത്രീ ശരീരങ്ങൾക്ക് ശക്തമായ രീതിയിൽ പരുക്കേൽക്കാറുണ്ട്. ആ പരുക്കുകളെയും ചുടുരക്തമൊഴുകുന്ന മുറിവുകളെയും അവഗണിച്ചാണ് അവർ വിജയത്തിൻെറ പടവുകളിലേക്ക് കുതിച്ചുയരുന്നത്.
ശരീരത്തിന് അപ്രതീക്ഷിതമായി സംഭവിക്കുന്ന മുറിവുകളെപ്പോലെ തന്നെയുള്ളൂ ആർത്തവകാലം എന്നും. ആർത്തവത്തിന് എന്നല്ല ഒന്നിനും തങ്ങളെ തോൽപിക്കാനാവില്ല എന്നും സ്ത്രീകൾ ജീവിതം കൊണ്ട് കാട്ടിത്തരുകയാണ് ഈ വിഡിയോയിലൂടെ..
manorama online

NO COMMENTS

LEAVE A REPLY