പൗരത്വനിയമ ഭേദഗതി ബില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ

91

കോഴിക്കോട് :കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പൗരത്വനിയമ ഭേദഗതി ബില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണെന്നും അപകടരമായ ഈ നീക്കത്തിനെതിരേ മതേതര മുന്നേറ്റം ശക്തിപ്പെടു ത്തുകയാണ് ഏറ്റവും അനിവാര്യമെന്നും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നേതാക്കൾ വ്യക്ത മാക്കി

പാകിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരില്‍ മുസ്‌ലിംകളൊഴികെയുള്ള വര്‍ക്ക് പൗരത്വം നല്‍കി മുസ്‌ലിംകളെ മാത്രം മാറ്റിനിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യ ത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വം എന്ന സുപ്രധാന മൂല്യത്തിനെതിരാണെന്നും രാജ്യത്തെ മതേതര കക്ഷികൾ തുറന്ന് പ്രഖ്യാപിച്ചത് ആശാവഹമാണെന്നും .ആ ദിശയിലാണ് പോരാട്ടം മുന്നോട്ടു പോകേണ്ടതെന്നും .ഈ വിഷയം കേവലം ഒരു മുസ്ലിം പ്രശ്നമായി മാത്രം ഒറ്റപ്പെടുന്ന സമീപനങ്ങൾ ആശാസ്യമല്ലെന്നും നേതാക്കൾ പറഞ്ഞു .

ഭരണഘടനയുടെ 14ാം അനുച്ഛേദത്തെ തള്ളിക്കളയുകയും,മതേതര ജനാധിപത്യത്തെ തകർക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വ്യക്തമായിരിക്കേ,രാജ്യ സ്നേഹികൾ ബാധ്യത നിർവ്വഹിക്കാൻ രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് പ്രസ്താവന തുടർന്നു. ദേശീയ തലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കാനുള്ള നീക്കവും മുസ്ലിം സമുദായത്തിന്റെ നിലനിൽപ് ചോദ്യം ചെയ്യാൻ ലക്ഷ്യം വെച്ച് രൂപപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി ..

മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നതിനുള്ള നിയമനിര്‍മാണം നടത്തുക വഴി രാജ്യത്തെ ലോകത്തിനു മുമ്പിൽ നാണം കെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്.കുടിയേറ്റക്കാരെ മുഴുവൻ മനുഷ്യരായി പരിഗണിക്കാതിരിക്കുന്ന വിവേചനം വർഗീയ ചേരിതിരിവിലൂടെ ഭരണം നിലനിർത്താനുള്ള കപട നീക്കമായേ കാണാനാവൂ. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ മുന്നിൽ നിന്ന ഒരു സമുദായത്തിന്റെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുക വഴി ഭരണകൂടം രാജ്യത്തെത്തന്നെ തകർക്കുകയാണ് ചെയ്യുന്നതെന്നും വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാക്കൾ പറയുന്നു

മറ്റു മുസ്ലിം സംഘടനകളുമായും മതേതര കക്ഷി നേതാക്കളുമായും ബന്ധപ്പെട്ട് നിയമ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അന്തിമ രൂപം നൽകാൻ മുൻകയ്യെടുക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദു ലത്തീഫ് മദനി ,ജന:സെക്രട്ടറി ടി.കെ അഷ്റഫ്;വിസ്ഡം യൂത്ത് ജന:സെക്രട്ടറി കെ.സജ്ജാദ്, വിസ്ഡം സ്റ്റുഡന്റ്സ് ജന.സെക്രട്ടറി ലുബൈബ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

NO COMMENTS