വിസ്ഡം തീവ്രവാദവിരുദ്ധ സെമിനാര്‍ നാളെ തിരുവനന്തപുരത്ത്

192

തിരുവനന്തപുരം : വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്‍റെ ഭാഗമായി “ഐ.എസ് മതവിരുദ്ധ മാനവവിരുദ്ധം”എന്ന തീവ്രവാദവിരുദ്ധ ക്യാമ്പയിന്‍ പ്രച്രരണത്തോടനുബന്ധിച്ചു,ദഅവ സമിതി ഐ.എസ്.എം, എം.എസ്.എം കമ്മറ്റികള്‍ സംയുക്തമായി നടത്തുന്ന ജില്ലാ സെമിനാര്‍ നാളെ (27-07-2016 ബുധന്‍) വൈകിട്ട് 4.30 ന് നന്ദാവനം പാണക്കാട് ശിഹാബ് തങ്ങള്‍ ഹാളില്‍ നടക്കും

അനുദിനം തെറ്റിദ്ധരിക്കപെടുന്ന ഇസ്ലാമിക സന്ദേശങ്ങളെ പൊതുസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയാണ് സെമിനാര്‍ ലക്ഷ്യമിടുന്നത്.
വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ ബഹു.പണ്ഡിതന്‍ കുഞ്ഞു മുഹമ്മദ്‌ മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക്‌ മിഷന്‍ ജില്ല ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിക്കും

ഐ.എസ് ജനനം, വളര്‍ച്ച,വികാസം,ഐ.എസ് മുഖ്യശത്രുവാര്? ഐ.എസ് ഒളിയജണ്ടകള്‍ ബഹുസ്വര സമൂഹത്തിലെ മുസ്ലിം നിലപാട് ജിഹാദ് ദുര്‍വ്യാഖ്യാനങ്ങളും വസ്തുതകളും,ഭീകരത വളര്‍ത്തുന്ന ഫാസിസം എന്നി വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.