ലോകത്തിലെ ഏറ്റവും നാറ്റം കൂടിയ സ്ഥലം എന്ന ബഹുമതി തിരുവനന്തപുരത്തിന് ലഭിക്കുമോ ?

104

തിരുവനന്തപുരം: നഗര ഹൃദയമായ പാളയം ട്രിഡ കോംപൗണ്ടിന്റെ പരിസരത്തും പാളയം ചന്തയുടെ പുറകിൽ താമസിക്കുന്നവരും ഇതുവഴി സഞ്ചരിക്കുന്ന കാൽ നടയാത്രക്കാരും ഒരേ സ്വരത്തിൽ പറയുന്നത് ലോകത്തിലെ ഏറ്റവും നാറ്റം കൂടിയ സ്ഥലം എന്ന ബഹുമതി തിരുവനന്തപുരത്തിന് ലഭിക്കുമോ ? എന്നാണ്. കാരണം പാളയം ചന്തയുടെ പുറകിലും പരിസരത്തും മാലിന്യങ്ങളുടെ ഒരു കൂമ്പാരമാണിവിടെ .സെക്രട്ടറിയേറ്റും ഏജീസ് ഓഫീസും നിയമസഭാ കോംപ്ലക്സ് ഉൾപ്പടെ അനേകം സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്താണ് ഇത്തരം മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത്.തിരുവനന്തപുരത്തിൻ്റെ മാലിന്യ സംസ്ക്കരണ രീതി എങ്ങിനെയാണ് എന്ന് മനസ്സിലാക്കണമെങ്കിൽ പാളയം മാർക്കറ്റും അതിൻ്റെ പരിസര പ്രദേശങ്ങളും ഒന്നു സന്ദർശിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളുവെന്നും
മാലിന്യം എങ്ങിനെയാണ് സംസ്ക്കരിക്കുന്നത് എന്ന ധാരണ കിട്ടുമെന്നും പരിസരവാസികൾ പറയുന്നു .നഗരഹൃദയമായ പാളയം മാർക്കറ്റും അതിൻ്റെ പരിസര പ്രദേശങ്ങളും ഇങ്ങിനെയുള്ള വൃത്തികെട്ട ചവർ കൂമ്പാരങ്ങളാകുന്നത് നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയും നിലനിൽക്കുന്നുണ്ട്

NO COMMENTS