കാട്ടു പന്നി കുറുകെ ചാടി – ഫുടബോൾ താരത്തിന് ദാരുണാന്ത്യം

274

ഇരിട്ടി. പടിയൂരിലെ ഫുടബോൾ ക്ലബ്ബായ യുവ ചേതനയുടെ താരം മീനോത്ത് നിഖിൽ(22) ഓടിച്ചിരുന്ന ബൈക്കിന് മുന്നിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് മരണപ്പെട്ടു.
ഗുരുതരമായി പരുക്കേറ്റ മറ്റൊരു കളിക്കാരൻ കാക്കനാട്ട് ജ്യോതിഷി(23)നെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടിയൂർ പൂവാം-കല്യാട് റോഡിൽ ഇരിക്കെ കൺസ്ട്രക്ഷൻ കമ്പനിയുടെ പ്ലാന്റിനു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ബ്ലാത്തൂരി ൽ നടക്കുന്ന ഫുടബോൾ ടൂർണമെന്റിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്കിന് കുറുകെയാണ് കാട്ടുപന്നി ചാടുകയത്..

പരുക്കേറ്റ് മണിക്കൂറുകളോളം ചോരയിൽ കുളിച്ചു കിടന്ന ഇരുവരെയും ഇതുവഴി വന്ന മറ്റൊരു വാഹന യന്ത്രക്കാരനാണ് ആശുപത്രിയിൽ എത്തിച്ചത്.
കിലോമീറ്ററുകളോളം വിജനമായ റോഡിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. മീനോത്ത് ഗീത ബാബു ദമ്പതികളുടെ മകനാണ്. സഹോദരി പ്ലസ്ടു വിദ്യാർത്ഥിനി അഖില.

NO COMMENTS