പാകിസ്താനെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

208

ന്യുയോര്‍ക്ക്: പാകിസ്താനെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഇതോടെ പെറ്റീഷനില്‍ പ്രതികരിക്കാനുള്ള ഔദ്യോഗിക ബാധ്യത ഒബാമ ഭരണകൂടത്തിന് വന്നു. 60 ദിവസത്തിനകം ഒബാമ പ്രതികരണം അറിയിക്കുമെന്നാണ് സൂചന.അമേരിക്കയിലെ ഇന്ത്യന്‍ വംശജരാണ് കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് വെബ്സൈറ്റില്‍ പരാതി സമര്‍പ്പിച്ചത്. ഇതിനകം 110,000 പേരാണ് പരാതിയില്‍ ഒപ്പുവച്ചത്. ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഏറ്റവും പ്രചാരം നേടുന്ന മൂന്നാമത്തെ അപേക്ഷയാണിത്.പാകിസ്താന്‍ സ്റ്റേറ്റ് സ്പോണ്‍സര്‍ ഓഫ് ടെററിസം ഡെസിംഗ്നേഷന്‍ ആക്‌ട് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത് ടെററിസം സബ്കമ്മിറ്റി ചെയര്‍മാന്‍ ടെഡ് പോ, ദാന റോറാബച്ചര്‍ എന്നീ അംഗങ്ങളാണ്.യു.എസും ഇന്ത്യയുമടക്കം നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ പാക് സ്പോണ്‍സേര്‍ഡ് ഭീകരതയ്ക്ക് ഇരയായിട്ടുണ്ടെന്ന് പെറ്റീഷനില്‍ പറയുന്നു.

NO COMMENTS

LEAVE A REPLY