പിന്നാക്ക സമുദായ ക്ഷേമം – നിയമസഭാ സമിതി യോഗം ജൂലൈ ഒൻപതിന്

126

തിരുവനന്തപുരം : കേരള നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച സമിതി ജൂലൈ ഒൻപതിന് രാവിലെ 11ന് തൃശ്ശൂർ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുളള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചുളള ഹർജികൾ പരിഗണിക്കും പിന്നാക്ക സമുദായക്കാർ നേരിടുന്ന വിദ്യാഭ്യാസപരവും സമൂഹികവുമായ പ്രശ്‌നങ്ങളെ സംബന്ധിച്ചും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും.

സമിതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിവിധ ഹർജികളി•േൻ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. നിവേദനങ്ങൾ ഒപ്പിട്ട് സമിതി ചെയർമാനെ അഭിസംബോധന ചെയ്ത് സമർപ്പിക്കണം.

NO COMMENTS