മോ​ദി​യെ​യും ബി​ജെ​പി സ​ര്‍​ക്കാ​റി​നെ​യും വി​മ​ര്‍​ശി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ശ്രേ​ഷ്ഠ പ​ദ​വി ന​ല്‍​കു​ന്ന​തി​നെ​തി​രെ റി​പ്പോ​ര്‍​ട്ട്

167

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ബി​ജെ​പി സ​ര്‍​ക്കാ​റി​നെ​യും വി​മ​ര്‍​ശി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു ശ്രേ​ഷ്ഠ പ​ദ​വി ന​ല്‍​കു​ന്ന​തി​നെ​തി​രെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്. അ​ശോ​ക, കെ​ആ​ര്‍​ഇ​എ, അ​സിം പ്രേം​ജി, ഒ.​പി. ജി​ന്‍​ഡാ​ല്‍, ജാ​മി​യ ഹം​ദാ​ര്‍​ദ് എ​ന്നീ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ​ക്കു​റി​ച്ചു​ള്ള ഐ​ബി റി​പ്പോ​ര്‍​ട്ട് മാ​ന​വ വി​ഭ​വ​ശേ​ഷി വ​കു​പ്പു മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റി.

ക​ഴി​ഞ്ഞ മാ​സം ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് കൈ​മാ​റി​യ​താ​യി ദി ​പ്രി​ന്‍റ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.അ​ശോ​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​താ​പ് ഭാ​നു മേ​ത്ത, ബോ​ര്‍​ഡ് ട്ര​സ്റ്റി​യാ​യ ആ​ശി​ഷ് ധ​വാ​ന്‍ എ​ന്നി​വ​ര്‍ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ ആ​രോ​പി​ക്കു​ന്നു. ധ​വാ​ന്‍ ഫ​ണ്ട് ചെ​യ്യു​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​മാ​യ ദി ​വ​യ​ര്‍ സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​ചാ​ര​ണ മാ​ര്‍​ഗ​മാ​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ധ​വാ​ന്‍റെ പ​ബ്ലി​ക് സ്പി​രി​റ്റ​ഡ് മീ​ഡി​യ ഫൗ​ണ്ടേ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​മാ​ണ് ദി ​വ​യ​റി​നു സാമ്പത്തിക സ​ഹാ​യം ന​ല്‍​കി​യ​ത്. സ്വ​കാ​ര്യ ഇ​ക്വി​റ്റി സം​രം​ഭ​ക​നാ​യ ധ​വാ​ന്‍ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് പ​ബ്ലി​ക്ക് സ്പി​രി​റ്റ​ഡ് മീ​ഡി​യ ഫൗ​ണ്ടേ​ഷ​ന്‍ ബോ​ര്‍​ഡ് അം​ഗ​മാ​ണ്. സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഈ ​കൂ​ട്ടാ​യ്മ ന​ട​ത്തു​ന്ന​ത്. ദി ​പ്രി​ന്‍റ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നും ധ​വാ​ന്‍റെ സ്ഥാ​പ​നം സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്‍​കി​യെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ദി ​വ​യ​റി​നു ഫ​ണ്ട് ന​ല്‍​കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് അ​സിം പ്രേം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​റും വി​പ്രോ​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ അ​സിം പ്രേം​ജി​യു​ടെ പേ​ര് റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ മ​ക​ന്‍ ജ​യ് ഷാ​യ്ക്കെ​തി​രാ​യ റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​മാ​ണ് ദി ​വ​യ​ര്‍. ആ​ര്‍​ബി​ഐ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍ കെ​ആ​ര്‍​ഇ​എ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മോ​ദി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​താ​യി പ​റ​യു​ന്ന റി​പ്പോ​ര്‍​ട്ടി​ല്‍, സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യ അ​നു അ​ഗ​യു​ടെ പേ​രും ഉ​ള്‍​പ്പെ​ട്ടു. മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഫൗ​ണ്ടേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ഇ​തു​വ​രെ തു​ട​ങ്ങാ​ത്ത ജി​യോ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നു ക​ഴി​ഞ്ഞ വ​ര്‍​ഷം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്രേ​ഷ്ഠ പ​ദ​വി ന​ല്‍​കി​യ​ത് വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു.

NO COMMENTS