തിരുവനന്തപുരം – കൊല്ലം കോർപ്പറേഷനുകളിലെ വാർഡ് സംവരണം: നറുക്കെടുപ്പ് 16ന്

49

തിരുവനന്തപുരം, കൊല്ലം മുനിസിപ്പൽ കോർപ്പറേഷനുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് ഒക്‌ടോബർ 16ന് തിരുവനന്തപുരം കളക്റ്ററേറ്റിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.

തിരുവനന്തപുരം കോർപ്പറേഷനിലെ നറുക്കെടുപ്പ് രാവിലെ 10നും കൊല്ലം കോർപ്പറേഷനിലേത് രാവിലെ 11.30നുമാണ് നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും നറുക്കെടുപ്പ് നടത്തുക.
സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുളള നറുക്കെടുപ്പ് ഈ മാസം ആറിനാണ് നിശ്ചയിച്ചിരുന്നത്. നറുക്കെടുപ്പിന് അധികാരപ്പെടുത്തിയ നഗരകാര്യ ഡയറക്ടർ ക്വാറന്റൈനിൽ പ്രവേശിച്ചതിനാലാണ് നറുക്കെടുപ്പ് 16ലേക്ക് മാറ്റി വയ്‌ക്കേണ്ടി വന്നത്.

ഓരോ മുനിസിപ്പൽ കോർപ്പറേഷനിലേക്കും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സ്ത്രീകൾക്കുമുളള സംവരണ വാർഡുകളാണ് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. സംവരണ വാർഡുകളുടെ എണ്ണം സർക്കാർ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്.

NO COMMENTS