വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് അന്വേഷണം

133

തിരുവനന്തപുരം: മുൻമന്ത്രി വിഎസ് ശിവ കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിവകുമാറിനെതിരെ നേരത്തെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് വിജിലൻസ് അനുമതി തേടിയിരുന്നത്.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മന്ത്രിയായി രുന്നപ്പോൾ ശിവകുമാർ തിരുവനന്ത പുരത്തും മറ്റും അനധികൃതമായി ധാരാളം സ്വത്ത് സമ്പാദിച്ചുവെന്ന് ആക്ഷപങ്ങളും പരാതികളുമു ണ്ടായിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തി ലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നത്.

എന്നാൽ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തോട് പൂർണ മായും സഹകരിക്കുമെന്നും ശിവകുമാർ പറഞ്ഞു.

NO COMMENTS