പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോൾ – വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍

129

തിരുവനന്തപുരം: പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്നും മജിസ്റ്റീരിയല്‍ അധികാരം പോലീസിന് നല്‍കുന്നതിനെതിരെ തുറന്ന വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍. അടുത്ത കാലത്ത് പോലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.കേരള ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പോലീസുമായി ബന്ധപ്പെട്ട സംഭവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

പോലീസുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് പുറത്തുവരുന്ന സംഭവങ്ങള്‍ ഗൗരവതരമാണെന്ന് വിഎസ് പറഞ്ഞു. ഇത് ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കില്‍ പോലും പോലീസുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങള്‍ നോക്കുമ്ബോള്‍ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് വിഎസ് പറഞ്ഞു. ഇങ്ങനെയുള്ള പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ എന്താകും സംഭവിക്കുക എന്ന് കണ്ണുതുറന്ന് കാണേണ്ട സഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഒന്നാമതായി വരാന്‍ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.

നിലംനികത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ വിഎസിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. ഉത്പാദകരെയും ഉത്പാദക ബന്ധങ്ങളെയും മറന്നുകൊണ്ടുള്ള വികസന കാഴ്ചപ്പാട് എല്‍ഡിഎഫിന്റെ കാഴ്ചപ്പാടല്ല. ഇത്തരത്തിലുള്ള വികസനം സുസ്ഥിരമാകില്ലെന്നും വിഎസ് പറഞ്ഞു.

NO COMMENTS