വോട്ടെടുപ്പ് തുടങ്ങി

107

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. നഗരത്തിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. പല ബൂത്തുകളിലും വോട്ടർമാരുടെ ക്യൂ രൂപപ്പെട്ടിട്ടുണ്ട്. രാവിലെ 7.00 മുതൽ വൈകിട്ട് 6.00 വരെയാണ് വോട്ടെടുപ്പ്.

വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 69.34 ശതമാനമായിരുന്നു പോളിങ്. ആകെ 1,95,601 വോട്ടർമാരിൽ 1,35,623 പേർ വോട്ട് രേഖപ്പെടുത്തി.

NO COMMENTS