വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ് റൂമിലേക്ക്; സുരക്ഷയ്ക്ക് കേന്ദ്ര സേന

173

വോട്ടെടുപ്പ് പൂർത്തിയാക്കി ഓരോ ബൂത്തുകളിൽനിന്നുമുള്ള വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലുള്ള സ്‌ട്രോങ് റൂമിലേക്കു മാറ്റും. വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്ത കേന്ദ്രത്തിലെത്തിച്ച ശേഷം അവിടെനിന്നു പ്രത്യേക വാഹനങ്ങളിലാകും സ്‌ട്രോങ് റൂമുകളിലേക്കു മാറ്റുന്നത്.

വോട്ടെണ്ണൽ നടക്കുന്ന മേയ് 23 വരെ യന്ത്രങ്ങൾ സ്‌ട്രോങ് റൂമുകളിൽ സൂക്ഷിക്കും. കേന്ദ്ര സേനയുടെ അതീവ സുരക്ഷയും നിരീക്ഷണവും ഇവിടെ ഏർപ്പെടുത്തും. സിസിടിവി അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വർക്കല മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സർവോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ആറ്റിങ്ങൽ – സർവോദയ വിദ്യാലയ ലിറ്റിൽഫ്‌ളവർ ഓഡിറ്റോറിയം(രണ്ടാം നില), ചിറയിൻകീഴ് – സർവോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് – സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഹാൾ, വാമനപുരം – സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഹാൾ, കഴക്കൂട്ടം – സർവോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിൻ ബിൽഡിങ്, വട്ടിയൂർക്കാവ് – മാർ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം – മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം – മാർ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര – ജയ് മാതാ ഐ.ടി.സി, പാറശാല – മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട – മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം – മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിൻകര മാർ ഇവാനിയോസ് കോളജ് ബി.വി.എം.സി. ഹാൾ എന്നിങ്ങനെയാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകൾ.

NO COMMENTS