ദേശീയ വോളിബോള്‍ : കേരള വനിതകള്‍ ഫൈനലില്‍

206

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ കേരള വനിതാ ടീം ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ മഹാരാഷ്ട്രയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ വനിതാ ടീം കലാശക്കളിക്ക് യോഗ്യത നേടിയത്. സ്കോര്‍: 25-18, 21-25,25-21,25-14. ഫൈനലില്‍ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. നേരത്തെ പശ്ചിമ ബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം സെമിഫൈനലില്‍ ഇടം പിടിച്ചത്. ഗ്രൂപ്പ് ചാമ്ബ്യന്‍മാരായി ക്വാര്‍ട്ടറിലെത്തിയ കേരള പുരുഷന്‍മാര്‍ ഹിമാചല്‍ പ്രദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സെമിയില്‍ ഇടം നേടിയിട്ടുണ്ട്. തമിഴ്നാടാണ് സെമിയില്‍ പുരുഷ ടീമിന്റെ എതിരാളികള്‍.

NO COMMENTS

LEAVE A REPLY