വൊക്കേഷണൽ ഡിപ്ലോമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: അഡ്മിഷൻ ഒക്ടോബർ 25ന്

11

തിരുവനന്തപുരം : ആറ്റിങ്ങൽ സർക്കാർ പോളിടെക്നിക് കോളേജിലെ 2021-22 അധ്യയന വർഷത്തെ വൊക്കേഷണൽ ഡിപ്ലോമ പ്രവേശന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അഡ്മിഷനായി തിങ്കളാഴ്ച (ഒക്ടോബർ 25) അസൽ സർട്ടിഫിക്കറ്റ്, റ്റി.സി, സി.സി, റേഷൻ കാർഡ് (ബി.പി.എൽ) എന്നിവ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഓട്ടോമൊബൈൽ സർവ്വീസിംഗ് കോഴ്‌സിന്റെ അഡ്മിഷൻ തിങ്കളാഴ്ച രാവിലെ 10 നും ഹോസ്പിറ്റാലിറ്റി മാനേജ്‌ മെന്റ് കോഴ്‌സിന്റെ അഡ്മിഷന്റെ ഉച്ചക്ക് 12 നും നടക്കും. പ്രോസ്‌പെക്ടസ് പ്രകാരമുള്ള ഫീസ് അഡ്മിഷൻ സമയത്ത് അടയ്ക്കണം.

NO COMMENTS