ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് പാ​ണ​ക്കാ​ട്ട്

17

മ​ല​പ്പു​റം: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലിറ​ങ്ങി​യ മു​സ്ലിം ലീ​ഗ് എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ് ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് പാ​ണ​ക്കാ​ട്ട്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ് പാ​ണ​ക്കാ​ട്ട് എ​ത്തി​യ​ത്. പാ​ണ​ക്കാ​ട്ട് എ​ത്തി​യ അ​ദ്ദേ​ഹം ഹൈ​ദ​ര​ലി ത​ങ്ങ​ൾ, സാ​ദി​ഖ​ലി ത​ങ്ങ​ൾ എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യും അദ്ദേഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ള​മ​ശേ​രി സീ​റ്റി​ന്‍റെ കാ​ര്യം കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന. എ​റ​ണാ​കു​ളം ജി​ല്ല വി​ട​രു​തെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ ലം​ഘി​ച്ചാ​യി​രു​ന്നു ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ യാ​ത്ര.

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല പ​രി​ഗ​ണി​ച്ച് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജ​നു​വ​രി എ​ട്ടി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ണ്ടു ല​ക്ഷം രൂ​പ ബോ​ണ്ടാ​യി കെ​ട്ടിവയ്​ക്ക​ണം, പാ​സ്‌​പോ​ര്‍​ട്ട് സ​റ​ണ്ട​ര്‍ ചെ​യ്യ​ണം, എ​റ​ണാ​കു​ളം ജി​ല്ല വി​ട്ടു പോ​ക​രു​ത്, അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളാ​ണ് കോ​ട​തി ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് മു​ന്നി​ല്‍ വ​ച്ചി​രു​ന്ന​ത്.

ന​വം​ബ​ര്‍ 26-നാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

NO COMMENTS