വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്

171

വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ രണ്ട് പേര്‍ക്ക് പരിക്ക്. ബോട്ടിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. കപ്പല്‍ നിര്‍ത്താതെ പോയതായി രക്ഷപ്പെട്ട മത്സ്യബന്ധന തൊഴിലാളികള്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഇന്നു രാവിലെയോടെയാണ് വിവരം പുറത്തറിഞ്ഞത്. നിര്‍ത്താതെ പോയ കപ്പലിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് തിരച്ചില്‍ തുടങ്ങി.