വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു

182

ന്യൂഡല്‍ഹി: ഇന്‍ഫോസിസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവുമായ വിശാല്‍ ശിഖ രാജിവെച്ചു. ഇടക്കാല മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയി പ്രവീണ്‍ റാവു ചുമതലയേറ്റു. വിശാല്‍ ശിഖയെ കമ്ബനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്.
വിശാല്‍ ശിക്കയുടെ രാജിക്കത്ത് കമ്ബനി സ്വീകരിച്ചതായി കമ്ബനി സെക്രട്ടറി എജിഎസ് മണികന്ദ വ്യക്തമാക്കി. വിശാല്‍ സിക്ക ഇനി കമ്ബനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ചുമതല വഹിക്കുമെന്നും മണികന്ദ വ്യക്തമാക്കി. ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 8%ത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിടെയാണ് പിന്നാലെയാണ് രാജി. വിശാല്‍ ശിക്കയുടെ പ്രവര്‍ത്തന രീതികളില്‍ മുന്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തിയടക്കം പലതവണ പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചു രംഗത്തെത്തിയിരുന്നു. ആരോപണങ്ങളില്‍ മനംമടുത്താണ് രാജിയെന്നാണ് രാജിക്കത്തില്‍ പറയുന്നത്