ദേശീയ ഗുസ്തി താരം സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

153

ന്യൂഡല്‍ഹി: ദേശീയ ഗുസ്തി താരം സ്റ്റേഡിയത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിശാല്‍ കുമാര്‍ വര്‍മ (25)യാണ് ചൊവ്വാഴ്ച റാഞ്ചിയിലെ ജയ്പാല്‍ സിങ് സ്റ്റേഡിയത്തില്‍ വെച്ചാണ് അപടകടമുണ്ടായത്. സ്റ്റേഡിയത്തിലെ വെള്ളക്കെട്ടുള്ള ഭാഗത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ വിശാല്‍ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പഴയ സ്റ്റേഡിയം കെട്ടിടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വൈദ്യുത പ്രവാഹമുണ്ടായിതിനെ തുടര്‍ന്നാണ് വിശാല്‍ കുമാറിന് ഷോക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റസ്ലിങ് അസോസിയേഷന്‍ ഓഫീസ് കെട്ടിടത്തില്‍ കെട്ടിക്കിടന്ന വെള്ളം നീക്കംചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. 2005 മുതല്‍ ഗുസ്തിയില്‍ സജീവമാണ് വിശാല്‍. നിരവധി ദേശീയ ഗുസ്തി ചാമ്ബ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സീനിയര്‍ നാഷണല്‍ ഗുസ്തി ചാമ്ബ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം നേടിയിരുന്നു. വിശാലിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ അടിയന്തിര ധനസഹായം നല്‍കുമെന്ന് ഝാര്‍ഖണ്ഡ് റെസ്ലിങ് അസോസിയേഷന്‍ പ്രസിഡന്റ് ഭോല സിങ് പറഞ്ഞു.