എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് വീരേന്ദ്രകുമാര്‍

233

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാറുമായി താന്‍ ഇക്കാര്യം സംസാരിച്ചുവെന്നും ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം തനിക്ക് അനുമതി നല്‍കിയതായും വീരേന്ദ്ര കുമാര്‍ പറഞ്ഞു. ബീഹാര്‍ ഗവര്‍ണര്‍ കൂടിയായ രാംനാഥ് കേവിന്ദിന് വോട്ട് ചെയ്യാന്‍ ജനതാദള്‍ യു ഇന്ന് തീരുമാനമെടുത്തിരുന്നു.