അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ല -​ രാഹുല്‍ ഗാന്ധി

39

ന്യൂഡല്‍ഹി: അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്നും ​ ട്രാക്​ടര്‍ പരേഡിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കര്‍ഷകര്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തി. സംഘര്‍ഷത്തി നിടെ ഒരു കര്‍ഷകന്‍ മരിച്ചു.സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്​ടമുണ്ടാവുകയെന്നും രാജ്യത്തിന്‍റെ നന്മക്കായി കാര്‍ഷിക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്​ രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

NO COMMENTS