ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം : എംഎല്‍എ വിന്‍സെന്റ് റിമാന്റില്‍

210

തിരുവനന്തപുരം: സ്ത്രീപീഡന കേസില്‍ അറസ്റ്റിലായി കോവളം എംഎല്‍എ വിന്‍സെന്റ് വീണ്ടും ജയില്‍.ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെ സമരം നടത്തിയ കേസില്‍ എം. വിന്‍സെന്റ് എംഎല്‍എയെ ഓഗസ്റ്റ് 16 വരെ റിമാന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. ബാലരാമപുരം ദേശീയപാതക്കരികില്‍ സ്ഥിതിചെയ്തിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് താന്നിവിളിലേക്കു മാറ്റി സ്ഥാപിച്ചതിനെ എതിര്‍ത്ത് നടത്തിയ സമരത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരിക്കുന്നത്. സ്ത്രീ പീഡന കേസില്‍ നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്ന എംഎല്‍എയ്ക്കു ഇതോടെ ജയിലില്‍ തുടരേണ്ടിവരും.