എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

241

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എംവിന്‍സെന്റിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് വിന്‍സെന്റിനെ വീണ്ടും കോടതിയില്‍ ഹാജരാക്കാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. വിന്‍സെന്റിന് ജാമ്യം നല്‍കരുതെന്നും ജാമ്യം ലഭിച്ചാല്‍ അദേഹം പരാതിക്കാരെ സ്വാധീനിക്കാന്‍ സാദ്ധ്യതയുണ്ടെന്നും പോലീസ് വാദിച്ചു.അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് വിന്‍സെന്റിന്റെ അഭിഭാഷകന്‍ വാദിച്ചത്.
വിന്‍സെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും. എംഎല്‍എയെ അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടായിരുന്നു പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നത്.