എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും

222

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍‍കര മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. ഒപ്പം വിന്‍സെന്റിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷയും കോടതി പരിഗണിക്കും. എംഎല്‍എയ്ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ലെന്നു പ്രതിഭാഗം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാദം ഇന്നത്തേക്ക് മാറ്റിയത്. വിന്‍സന്റിനു ജാമ്യം അനുവദിക്കരുതെന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ കടയിലും വീട്ടിലും പോയി എംഎല്‍എ ലൈംഗികാതിക്രമത്തിനു ശ്രമിച്ചുവെന്നു പറയുന്ന റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതിക്കു ജാമ്യം നല്‍കിയാല്‍ സാക്ഷികളെയും മറ്റു സ്വാധീനിച്ചു കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.