എം വിന്‍സെന്‍റ് എംഎല്‍എയുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി

134

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എംഎല്‍എ എം.വിന്‍സെന്റിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. വിന്‍സെന്റിന്‍റെ ജാമ്യാപേക്ഷ മറ്റന്നാള്‍ വീണ്ടും കോടതി പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നേരത്തെ ഇതേ കോടതി ജാമ്യാപേക്ഷ തളളിയിരുന്നു. റിമാന്‍ഡില്‍ തുടരുന്ന വിന്‍സെന്റിനെ കാണാന്‍ ഭാര്യയും മക്കളും നെയ്യാറ്റിന്‍കര സബ്ജയിലിലെത്തി. സര്‍ക്കാരിലും പൊലീസിലും വിശ്വാസമില്ലെന്നും കേസ് ഗൂഢാലോചനയാണെന്നും വിന്‍സെന്റിന്റെ ഭാര്യ പറഞ്ഞു.