വി​നാ​യ​ക​ന്‍റെ മരണം : എ​സ്‌ഐ​യെ അ​റ​സ്റ്റു ചെ​യ്യാ​ന്‍ ഉ​ത്ത​ര​വ്

143

തൃ​ശൂ​ര്‍: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വി​നാ​യ​ക​ന്‍റെ കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ വാ​ടാ​ന​പ്പി​ള്ളി എ​സ്‌ഐ​യ്ക്കു എതിരെ നടപടിയെടുക്കാന്‍ ലോകായുക്തയുടെ നി​ര്‍​ദേ​ശം. എ​സ്‌ഐ​യെ അ​റ​സ്റ്റു ചെ​യ്യാ​നാണ് ഉ​ത്ത​ര​വ്. തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി​ക്കു അ​റ​സ്റ്റു നടപ്പാക്കാനുള്ള നിര്‍​ദേ​ശം ലോ​കാ​യു​ക്ത ന​ല്‍​കിയത്. വി​നാ​യ​ക​നൊ​പ്പം പാ​വ​റ​ട്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന സു​ഹൃ​ത്ത് ശ​ര​തി​നോ​ട് സെ​പ്റ്റം​ബ​ര്‍ ഒ​ന്പ​തി​നു ഹാ​ജ​രാ​കാ​നും ലോ​കാ​യു​ക്ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.വി​നാ​യ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പാ​വ​റ​ട്ടി പോ​ലീ​സി​നോ​ടു ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ജൂലൈ എ​ട്ടു വ​രെ​യു​ള്ള പ​രാ​തി ര​ജി​സ്റ്റ​ര്‍ ഹാ​ജ​രാ​ക്കാ​നും ലോ​കാ​യു​ക്ത നി​ര്‍​ദേ​ശം ന​ല്‍​കി​. ലോ​കാ​യു​ക്ത ജ​ഡ്ജ് പ​യ​സ് പി. ​കു​ര്യാ​ക്കോ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​ഡ്ജ് കെ.​ടി.​ബാ​ല​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​നാ​ണു കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.