വിനായകന്റെ മരണം : പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

211

തൃശ്ശൂര്‍: തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ പോലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി. പാവറട്ടി സ്റ്റേഷനിലെ പോലീസുകാരായ ശ്രീജിത്ത്, സാജന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കഴിഞ്ഞ മാസമാണ് ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനു ശേഷം ആത്മഹത്യ ചെയ്തത്. പോലീസ് മര്‍ദ്ദനം മൂലമാണ് വിനായകന്‍ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.