വിജയ് മല്യയുടെ ഗോവയിലെ വില്ല വാങ്ങാനാളില്ല

229

മുംബൈ • കിങ് ഫിഷര്‍ മേധാവി വിജയ് മല്യയുടെ ഗോവയിലെ വില്ല ലേലത്തില്‍ വാങ്ങാന്‍ ആരുമെത്തിയില്ല. 85.3 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി നടത്തിയ ലേലം പരാജയപ്പെടാന്‍ കാരണം വില കൂടിപ്പോയതാണെന്നു കരുതുന്നു. പ്രതാപകാലത്തു മല്യ ആഡംബര വിരുന്നുകള്‍ ഒരുക്കിയിരുന്ന ഗോവന്‍ തീരത്തെ വില്ലയാണു ലേലത്തിനു വച്ചിരുന്നത്. 12,350 ചതുരശ്ര അടി വലുപ്പമുള്ളതാണു വില്ല. വിജയ് മല്യയ്ക്കു വായ്പ നല്‍കിയ 17 ബാങ്കുകള്‍ ചേര്‍ന്ന് എസ്ബിഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണു ലേലത്തിനു നേതൃത്വംനല്‍കിയത്. 17 ബാങ്കുകളില്‍ നിന്നായി എടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ കഴിഞ്ഞ മേയിലാണു വില്ല കണ്‍സോര്‍ഷ്യം ഏറ്റെടുത്തത്.
വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഈയിടെ സന്ദര്‍ശനം അനുവദിച്ചു. പത്തു സംഘങ്ങള്‍ കെട്ടിടം പരിശോധിക്കുകയും ചെയ്തു.കിങ് ഫിഷറിന്റെ മുംബയിലെ ആസ്ഥാനമായ കിങ് ഫിഷര്‍ ഹൗസും മല്യയുടെ സ്വകാര്യ വിമാനവും ലേലം ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY