എസ്പി നിശാന്തിനിക്കെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതി തിരിച്ചയച്ചു

169

മൂവാറ്റുപുഴ• മുന്‍ വിജിലന്‍സ് എസ്പി നിശാന്തിനിക്കെതിരായ ത്വരിത പരിശോധന റിപ്പോര്‍ട്ട് തിരിച്ചയച്ചു. കൈക്കൂലിക്കേസില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതി വ്യക്തമാക്കി. എസ്പി ആര്‍.സുകേശന്‍ തയാറാക്കിയ റിപ്പോര്‍ട്ടാണു തിരിച്ചയച്ചത്. ഒക്ടോബര്‍ 28നകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.