ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന

168

കോഴിക്കോട്: കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന. കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശോധന. ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില്‍ ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് വിജിലന്‍സ് നടപടി. രാവിലെ ജോയിയുടെ ഭൂമിക്ക് കരമടക്കനായി ജോയിയുടെ സഹോദരന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോഴാണ് ആണ് രേഖകളില്‍ തിരുത്തല്‍ നടത്തിയതായി വ്യക്തമായത്. ജോയിയുടെ ആത്ഹത്യക്ക് കാരണം ഈ തിരുത്തലുകളാണെന്ന് സഹോദരന്‍ പറഞ്ഞു. നിരവധി ആളുകളാണ് ഇന്ന് പ്രതിഷേധവുമായി വില്ലേജ് ഓഫീസിലെത്തിയത്.