ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ഫൈ​ന​ലി​ല്‍ സൗ​രാ​ഷ്‌​ട്ര​യ്ക്ക് എ​തി​രെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ വി​ദ​ര്‍​ഭ​യ്ക്ക് ആ​റു റ​ണ്‍​സി​ന്‍റെ ലീ​ഡ്.

167

നാ​ഗ്പു​ര്‍: വി​ദ​ര്‍​ഭ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 312ന് ​എ​തി​രേ ഇ​റ​ങ്ങി​യ സൗ​രാ​ഷ്ട്ര​യു​ടെ മ​റു​പ​ടി 307 റ​ണ്‍​സി​ല്‍ ഒ​തു​ങ്ങി. ആ​ദി​ത്യ സ​ര്‍​വാ​ത് അ​ഞ്ചും അ​ക്ഷ​യ് വ​ഖാ​രെ നാ​ലും വി​ക്ക​റ്റ് വീ​ഴ്ത്തി. മൂ​ന്നാം ​ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്ബോ​ള്‍ ര​ണ്ടി​ന് 55 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് വി​ദ​ര്‍​ഭ. ഗ​ണേ​ഷ് സ​തീ​ഷ് (24), വ​സിം ജാ​ഫ​ര്‍ (5) എ​ന്നി​വ​ര്‍ ക്രീ​സി​ല്‍. ധ​ര്‍​മേ​ന്ദ്ര ജ​ഡേ​ജ​യു​ടെ പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രാ​യ ഫ​യ്സ് ഫ​സ​ല്‍ (10), രാ​മ​സ്വാ​മി (16) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. വി​ദ​ര്‍​ഭ​യ്ക്ക് ഇ​പ്പോ​ള്‍ 60 റ​ണ്‍​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്. മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചാ​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡി​ന്‍റെ ബ​ല​ത്തി​ല്‍ വി​ദ​ര്‍​ഭ​യ്ക്ക് വീ​ണ്ടും കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടാം.

NO COMMENTS