സുവര്‍ണ്ണ ജൂബിലി കടന്ന്, ‘നേമം വിക്ടറി ഹൈസ്‌കൂള്‍’

268

തിരുവനന്തപുരം : നേമം പ്രദേശത്തിന്റെ അഭിമാനമായി മാറിയ നേമം വിക്ടറി ഹൈസ്‌കൂള്‍ അതിന്റെ സുവര്‍ണ്ണ ജൂബിലി കടന്നിരിക്കുകയാണ്. നൂറ് കണക്കിന് പേരെ സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഈ സ്‌കൂള്‍ സംഭാവന നല്‍കിയിട്ടുണ്ട്. തിരു കൊച്ചിയിലെ പ്രൈവറ്റ് സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ചിരസ്മരണീയനായ മഹത് വ്യക്തിയായിരുന്നു യശ:ശ്ശരീരനായ ശ്രീ പനമ്പിളളി ഗോവിന്ദമേനോന്‍. വിദ്യാഭ്യാസ രംഗത്ത് അദ്ധേഹം നടപ്പിലാക്കിയ പനപ്പിളളി സ്‌കീമിനെതിരെ ചില മാനേജ്‌മെന്റുകള്‍ രംഗത്ത് വരികയുണ്ടായി. നേമം സെന്റ് വാഴ്‌സ് എന്ന സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കീഴിലുളള അദ്ധ്യാപകര്‍ ഇതിനെതിരെ സമരം ചെയ്യത് വിജയിച്ചു. ഈ സ്മരാണര്‍ത്ഥമാണ് പ്രസ്തുത സ്‌കൂളിന് വിക്ടറി ഹൈസ് സ്‌കൂള്‍ നേമം എന്ന പേരിട്ടത്. സ്‌കൂളിന്റെ പ്രഥമ മാനേജര്‍ ശ്രീ എന്‍.കെ മാധവന്‍ പിളളയായിരുന്നു. 1950 ല്‍ ഇത് ഒരു എയ്ഡഡ് സ്‌കൂളായി അംഗീകരിച്ചു. ക്ലാസെടുത്ത് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ശ്രീ ഗോപാലമേനോന്‍ ജഡ്ജിയായിരുന്നു. 1954 ല്‍ ശ്രീ എന്‍.കെ വാസുദേവന്‍ നായര്‍ ഈ സ്‌കൂളിന്റെ മാനേജരായി ചാര്‍ജ് ഏറ്റെടുത്തു. ഇതോടെ അനുദിനം പുരോഗതിയിലേക്ക് പ്രയാണവും ആരംഭിച്ചു. ഇദ്ധേഹത്തിന്റെ സശ്രദ്ധമായ പരിചരണം സ്ഥാപനത്തിന്റെ കെട്ടിലും മട്ടിലും ഓജസ് പകര്‍ന്നു. 1961 ല്‍ വിക്ടറി ഹൈസ് സ്‌കൂള്‍ ഫോര്‍ ബോയ്‌സ് എന്നും വിക്ടറി ഹൈസ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ് എന്നും വിഭജിച്ചു. 1986 ല്‍ സ്‌കൂളിന് ഇംഗ്ലീഷ് മീഡീയം ക്ലാസുകള്‍ കൂടി ആരംഭിക്കാനുളള അനുമതി ലഭിക്കുകയുണ്ടായി. സ്‌കൂളിന്റെ ഉത്തേജനമായിരുന്ന സ്‌കൂള്‍ മാനേജര്‍ N.K. വാസുദേവന്‍ നായര്‍ 1986 ല്‍ ദിവംഗതനായി. ഇപ്പോള്‍ മാനേജര്‍ K.V. രാജലക്ഷമിയാണ്.
 
ദേശീയ പാതയില്‍ പളളിച്ചല്‍ പഞ്ചായത്തില്‍പ്പെട്ട 5 ഏക്കര്‍ സ്ഥലത്താണ് ഈ സകൂള്‍ സ്ഥിതി ചെയ്യുന്നത്. വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി  ഉള്‍പ്പടെ ഗേള്‍സ് വിഭാഗത്തില്‍ ആയിരത്തി ഒരുനൂറും ബോയ്‌സില്‍ ആയിരത്തി നാനൂറ്റി അറുപത് വിദ്യാര്‍ത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.  മികച്ച അച്ചടക്കം സ്‌കൂളിന്റെ മുഖമുദ്രയാണ്. ആത്മാര്‍ത്ഥയുളള അദ്ധ്യാപകരുടെ നിരന്തര കഠിനപ്രയത്‌നത്താല്‍ S.S.L.C പരീക്ഷയില്‍ 99% വിദ്യാര്‍ത്ഥികളാണ് വിജയം നേടാറുളളത്. കഴിഞ്ഞ തവണത്തെ സ്‌കൂള്‍ കലാമത്സരങ്ങളില്‍ സ്‌റ്റേറ്റ് തലത്തില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. അദ്ധ്യാപകരും ജീവനക്കാരും ഉള്‍പ്പടെ നാല്‍പ്പത്തിരണ്ട് പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. K.V. കുമാരിലതയാണ് സ്‌കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍. 

NO COMMENTS