വേമ്പനാട്ട് കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.

215

മുഹമ്മ: വേമ്പനാട്ട് കായലിൽ സ്വകാര്യ റിസോർട്ടിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. മുഹമ്മ പഞ്ചായത്ത് പതിനൊന്നാം വാർഡ് കൊച്ചുപട്ടാറ കിഴക്കേ വെളി ജോസ് കുട്ടി- ഷീല ദമ്പതികളുടെ മകൻ ജിയോ മോൻ (13), കാട്ടിപ്പറമ്പിൽ ബെന്നിച്ചൻ – ഷാരി ദമ്പതികളുടെ മകൻ നെബിൻ (17) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.

മരിച്ച നെബിന്റെ സഹോദരൻ നോബിളിന്റെ ആദ്യ കുർബാന കഴിഞ്ഞ് കൂട്ടുകാരുമൊത്ത് കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇവർ. നെബിനും ജിയോയും മുങ്ങിത്താഴുന്നതുകണ്ട് കൂട്ടുകാർ ബഹളമുണ്ടാക്കിയതോടെ സമീപവാസികൾ ഇരുവരെയും മുങ്ങിയെടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല.

മുഹമ്മ പോലീസും ചേർത്തലയിൽ നിന്നും ആലപ്പുഴ നിന്നും ഫയർഫോഴ്സും എത്തിയിരുന്നു. ജിയോ മോന്റെ അമ്മ ഷീല റിയാദിൽ നേഴ്സാസാണ്

NO COMMENTS