കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ ഒ​രു കാ​ല​ത്തും ഗു​ണം​പി​ടി​ക്കി​ല്ലെന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍

162

കോ​ട്ട​യം : കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ ഒ​രു കാ​ല​ത്തും ഗു​ണം​പി​ടി​ക്കി​ല്ലെന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ ബിഡിജെഎസ്‌ ക​ന​ത്ത അ​വ​ഗ​ണ​ന​യാ​ണു നേ​രി​ടു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പറഞ്ഞു.
ക​ഴി​ഞ്ഞ ത​വ​ണ ബിഡിജെഎ​സി​ന്‍റെ പി​ന്തു​ണ​കൊ​ണ്ടാ​ണു ബി​ജെ​പി​ക്കു വോ​ട്ടു കൂ​ടി​യ​ത്. കേ​ര​ള​ത്തി​ല്‍ എ​ന്‍​ഡി​എ ശ​ക്തി​പ്പെ​ടാ​ത്ത​ത് ബി​ജെ​പി​യു​ടെ പി​ടി​പ്പു​കേ​ടാ​ണ്.
ഇ​നി എ​ന്തു സ്ഥാ​ന​ങ്ങ​ള്‍ കി​ട്ടി​യാ​ലും പാ​ര്‍​ട്ടി​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മു​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങി​ല്ലെ​ന്നും എ​ന്‍​ഡി​എ സം​വി​ധാ​നം ചെ​ങ്ങ​ന്നൂ​രി​ല്‍ ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS