വി.എസ് കുലംകുത്തി വെള്ളാപ്പള്ളി

180

ഇടുക്കി: വിഎസ് അച്യുതാനന്ദനെതിരെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെറിയ ഒരിടവേളക്കുശേഷം വീണ്ടും രംഗത്ത്. കട്ടപ്പനയില്‍ നടന്ന എസ്‌എന്‍ഡിപി യോഗത്തിന്റെ പരിപാടിയിലാണ് വിഎസ് അച്യുതാനന്ദനെ കുലംകുത്തി എന്നുവിശേഷിപ്പിച്ച്‌ വെള്ളാപ്പള്ളി എത്തിയത്.
സമുദായത്തില്‍ രണ്ട് മാന്യന്മാരുണ്ട്. ഒന്ന് അച്യുതാനന്ദനും മറ്റൊന്ന് സുധീരനും. രണ്ടും സമുദായത്തിലെ കുലംകുത്തികളാണ്. അവരിലൊരാള്‍ ഞാന്‍ വര്‍ഗീയ വിദ്വേഷം പരത്തുന്നെന്നാണ് പറയുന്നത്. അച്യുതാനന്ദനുമായി 1963 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിനുവേണ്ടി പലതും ചെയ്തിട്ടുണ്ട്. മൈക്രോ ഫിനാന്‍സിലെ പണമൊന്നും എന്റെ കൈയില്‍ വരുന്നില്ല.നേരിട്ട് ബാങ്കിലേക്കാണ് പോകുന്നത്.അതുകൊണ്ട് ആ കേസിന്റെ പേരില്‍ എനിക്ക് ഒരു ചുക്കും വരാനില്ല. ലീഗ്, എന്‍എസ്‌എസ്, കത്തോലിക്കര്‍ എല്ലാവരും ചെയ്യുന്നുണ്ട്. അവര്‍ക്കെതിരെ ആരും കേസ് കൊടുക്കുന്നില്ല. ഗുരുവിന് ജാതിയില്ല. എന്നാല്‍, നമുക്ക് ജാതിയുണ്ട്. ഇവിടെ എന്തിനും ജാതി പറഞ്ഞാലേ സഹായം കിട്ടുവെന്നും അദ്ദേഹം പറഞ്ഞു.