ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കുക തന്നെ ചെയ്യും ; മാണിക്കെതിരെ വെള്ളാപ്പള്ളി നടേന്‍

206

ആലപ്പുഴ : ബാര്‍ കോഴക്കേസില്‍ കെ.എം മാണിയ്ക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേന്‍. ഉപ്പു തിന്നവന്‍ വെള്ളം കുടിയ്ക്കുക തന്നെ ചെയ്യും. അതില്‍ സംശയം വേണ്ട. കോടതി വിധി മാനിച്ച്‌ അന്വേഷണം നേരിടാന്‍ മാണി തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍, ശരിയായ തെളിവ് കോടതിയില്‍ എത്താത്തിടത്തോളം കാലം മാണിയെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.