കേരളത്തിലേക്ക് കന്നുകാലികളുമായെത്തിയ വാഹനം വേലന്താവളത്ത് ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞു

246

പാലക്കാട്: തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് കന്നുകാലികളെ കൊണ്ടുവന്നത് ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞു. പാലക്കാട് വേലന്താവളത്തിനടുത്ത് വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന കാലികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടുവരാനിരുന്ന കന്നുകാലി വണ്ടികളാണ് ഹിന്ദുമുന്നണി പ്രവർത്തകർ തടഞ്ഞതെന്നാണ് അറിയുന്നത്. എന്നാൽ ഇത് കേരളത്തിലെ പ്രവർത്തകരല്ല തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി പ്രവർത്തകരാണെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പ്രതികരിച്ചു.

NO COMMENTS