കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് വിഡി സതീശന്‍.

22

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ അല്ല കൊവിഡ് വ്യാപനത്തിലെ കുറ്റക്കാര്‍. ദുരഭിമാനം മാറ്റിവച്ച്‌ മരണസംഖ്യയിലെ യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിടാന്‍ തയ്യാറാവണം. കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ കുറവാണെന്ന് വരുത്തി തീര്‍ത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കൊവിഡ് മരണങ്ങള്‍ നിശ്ചയിക്കാന്‍ ഐസിഎംആര്‍ മാനദണ്ഡങ്ങളാണ് അടിസ്ഥാനമെന്ന ആരോഗ്യ മന്ത്രിയുടെ വാദം അടിസ്ഥാനരഹി തമാണ്. കേരളം മാനദണ്ഡങ്ങള്‍ പാലിച്ചില്ല. കൊവിഡ് മൂലമുള്ള നിരവധി മരണങ്ങള്‍ കണക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഐ.സി.യു ബെഡില്‍ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയില്ല. കൊവിഡിലെ ആരോഗ്യ ഡാറ്റ കൃത്രിമം ആയി ഉണ്ടാക്കുകയാണ് സര്‍ക്കാര്‍’- വിഡി സതീശന്‍ പറഞ്ഞു.

‘കൊവിഡ് മരണങ്ങളെ പട്ടികപ്പെടുത്താന്‍ കൊണ്ടുവന്ന പുതിയ ജില്ലാതല സമിതിയെ കുറിച്ചുള്ള വിയോജിപ്പുകളില്‍ നടപടി യെടുക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാറിന് ഇക്കാര്യത്തില്‍ ദുരഭിമാനം വേണ്ട. സര്‍ക്കാര്‍ അല്ല കോവിഡ് വ്യാപനത്തിലെ കുറ്റക്കാര്‍. ഇക്കാര്യത്തില്‍ ക്രെഡിറ്റ് എടുക്കാന്‍ പോകാന്‍ സര്‍ക്കാര്‍ നില്‍ക്കേണ്ട.

നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളില്‍ നിന്ന് ആരേയും പുറത്തു പോകാന്‍ അനുവദിക്കില്ല. ഡാറ്റ സര്‍ക്കാര്‍ എടുത്തില്ലെങ്കില്‍ പ്രതിപക്ഷം ശേഖരിക്കും. കൊവിഡ് മരണപട്ടികയില്‍ നിന്ന് ഒഴിവായ കേസുകള്‍ കണ്ടെത്തണം. പരാതികള്‍ വരാന്‍ സര്‍ക്കാര്‍ കാത്തു നില്‍ക്കരുത്. സര്‍ക്കാര്‍ തെറ്റു തിരുത്തണം’- വിഡി സതീശന്‍ വ്യക്തമാക്കി.

NO COMMENTS