കെ.എം. മാണി സി.പി.എമ്മിനെ കൂട്ടുപിടിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടെന്നു വയലാര്‍ രവി

242

കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി സി.പി.എമ്മിനെ കൂട്ടുപിടിക്കുന്നത് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം ഉള്ളതു കൊണ്ടാണ് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വയലാര്‍ രവി . കേരളം ഭരിക്കാനാണ് മാണി ഉദ്ദേശിക്കുന്നതെങ്കില്‍ സി.പി.എം ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ പോകുന്നില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ വിലപേശലിന് പേരുകേട്ട നേതാവാണ് മാണി. ഒരിക്കലും സി.പി.എമ്മുമായി കോണ്‍ഗ്രസ് പ്രാദേശിക സഖ്യമുണ്ടാക്കില്ലെന്നും വയലാര്‍ രവി പറഞ്ഞു.മാണി ധനമന്ത്രിയായി. ഇനി മുഖ്യമന്ത്രിയാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചാല്‍ അതില്‍ തെറ്റുപറയാനാവില്ല. എന്നാല്‍, സി.പി.എം അതിന് അനുവദിക്കില്ല.

NO COMMENTS

LEAVE A REPLY