നോർക്കയുടെ ഇടപെടൽ: വർക്കല സ്വദേശി ഒൻപതുവർഷത്തെ ജയിൽ ജീവിതത്തിന് ശേഷം നാട്ടിലേയ്ക്ക്

127

തിരുവനന്തപുരം : ഒമ്പത് വർഷമായി ഒമാൻ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോർക്കയുടെ ഇട പെടലിലൂടെ നാട്ടി ലെത്തിക്കും. വർക്കല മേൽ വെട്ടൂർ അമ്മൻനട കുന്നിൽ വീട്ടിൽ ഷിജു ഭുവനചന്ദ്രൻ (39) ആണ് ഒമാനിലെ ജയിൽ ജിവിതത്തിന് ശേഷം ഇന്ന് (ഡിസംബർ മൂന്ന്) നാട്ടിലെത്തുന്നത്. പ്രായമായ അച്ഛനും അമ്മയും ഭാര്യ ദീപയും ഷിജുവിന്റെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ലോക കേരളസഭയിലെ ഒമാനിലെ അംഗമായ തയ്യിൽ ഹബീബാണ് ഷിജുവിനെ നാട്ടിലെത്തിക്കുന്നതിന് നിമിത്തമായ ത്. ഷിജുവിന്റെ സഹോദരൻ ഷിബു നോർക്ക റൂട്ട്‌സിന് നൽകിയ നിവേദനത്തെ തുടർന്നാണ് അദ്ദേഹ ത്തെ ഒമാനിൽ നിന്നും നാട്ടിലെത്തിക്കാനുള്ള അവസരമൊരുക്കിയത്.

NO COMMENTS