നടിമാര്‍ രാജിവെച്ച സംഭവത്തില്‍ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമീഷന്‍

186

തിരുവനന്തപുരം: നടിമാര്‍ രാജിവെച്ച സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമീഷന്‍. ക്രിമിനല്‍ കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന നടന്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ലെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍് പറഞ്ഞു. ലഫ്റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ ലാലിന്റെ നിലപാട് ഉചിതമല്ല. അമ്മ അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടി.

NO COMMENTS